( www.truevisionnews.com ) ജയന്റ് വീലില്‍ 60 അടി ഉയരത്തില്‍നിന്ന് വീണ 13-കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ജയന്റ് വീലിന്റെ കമ്പിയില്‍ തൂങ്ങിക്കിടന്നാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്.
ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയിലെ രഖേട്ടി ഗ്രാമത്തിലാണ് അപകടം നടന്നത്.
ജയന്റ് വീല്‍ കറങ്ങുന്നതിനിടെ പെട്ടെന്നുണ്ടായ കുലുക്കത്തില്‍ ബാലന്‍സ് തെറ്റിയാണ് പെണ്‍കുട്ടി ഇരിപ്പിടത്തില്‍നിന്ന് പുറത്തേക്ക് വീണത്.
വീലിന്റെ കമ്പിയില്‍ പിടികിട്ടിയതിനാല്‍ താഴേക്ക് വീണില്ല. തുടര്‍ന്ന് ഓപ്പറേറ്റര്‍ ജയന്റ് വീല്‍ പതിയെ കറക്കിയാണ് പെണ്‍കുട്ടിയെ താഴെ എത്തിച്ചത്.
എന്നാലിവിടെ ജയന്റ് വീല്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല എന്ന് അധികൃതര്‍ പറയുന്നു.
അതേസമയം, ആരുടെ അനുമതിയിലാണ് ജയന്റ് വീല്‍ പ്രവര്‍ത്തിപ്പിച്ചതെന്ന് അന്വേഷിക്കുമെന്ന് സബ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് രാജീവ് നിഗം അറിയിച്ചു.
#Screaming #feet #above #year #old #aerial #swing #holding #life #hand #miraculous #rescue